ഈ ദൃശ്യങ്ങള്‍ കൈലാസത്തിന്‍റെതല്ല, ജപ്പാനിലെ മൌണ്ട് ഫ്യൂജിയുടേതാണ്

അന്തര്‍ദേശിയ൦ സാമൂഹികം

ഇന്ത്യയില്‍ ഹിന്ദുമത വിശ്വാസികളും ടിബറ്റിൽ ബുദ്ധമത വിശ്വാസികളും കൂടാതെ ചൈനക്കാരും ജൈനമത വിശ്വാസികളും പവിത്രമായി കരുതുന്ന പർവ്വതമാണ് കൈലാസം.

വിമാനത്തിനുള്ളിൽ നിന്നും പകർത്തിയ കൈലാസത്തിന്‍റെ ദൃശ്യങ്ങൾ എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങിയിട്ടുണ്ട് 

പ്രചരണം 

മേഘപാളികൾക്കിടയിലൂടെ കൈലാസ പർവ്വതം ദൃശ്യമാകുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.  കള്ളൻ സാധിക്കുന്നത് തിളങ്ങുന്ന വെളുത്തു തിളങ്ങുന്ന മേഘപാളികൾക്കിടയിൽ പര്‍വതം കാണുന്ന  ദൃശ്യങ്ങള്‍ വളരെ മനോഹരമാണ്. ഒപ്പം നല്കിയിരിക്കുന്ന വിവരണം ഇങ്ങനെ: “കൈലാസം 👌👌👌വിമാനത്തിൽ നിന്നൊരു സുന്ദര കാഴ്ച 👏👏👏

കാണൂ ഷെയർ pls🙏

️ഓം നമഃ ശിവായ ️”

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് കൈലാസപർവ്വതം അല്ല എന്ന് വ്യക്തമായി 

വസ്തുത ഇങ്ങനെ

പലരും ഇതേ വീഡിയോ ഇതേ വിവരണത്തോടെ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്. 

പ്രചരണത്തിന്‍റെ യാഥാർത്ഥ്യത്തെ കുറിച്ച് അറിയാൻ ഞങ്ങൾ വീഡിയോയുടെ പ്രധാനപ്പെട്ട കീ ഫ്രെയിമിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. 

ഈ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ ഫ്യൂജിയുടെതാണ് എന്ന സൂചനകളാണ് ഫലങ്ങളിൽ നിന്നും ലഭിച്ചത്.  അമേരിക്കയിലെ മാര്‍ലോണ്‍ വയന്‍സ് എന്ന ഹാസ്യതാരം തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇതേ വീഡിയോ ജപ്പാനിലെ ഫ്യൂജി പര്‍വതത്തിന്‍റെതാണ്  എന്ന അടിക്കുറിപ്പോടെ 2017 മേയ് 26 നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഈ ചിത്രം ഏതാണ്ട് 2010 മുതൽ ഇന്‍റർനെറ്റിൽ  പ്രചാരത്തിലുണ്ട്. ഫ്യൂജി പർവ്വതത്തിന്‍റെ ഇതേ ഏരിയൽ വ്യു 2017 മുതൽ ചില വെബ്സൈറ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജപ്പാനിലെ മൌണ്ട് ഫ്യൂജിയുടെ ദൃശ്യങ്ങളും പോസ്റ്റിൽ കൈലാസപർവ്വതം എന്നപേരിൽ നൽകിയിരിക്കുന്ന ദൃശ്യങ്ങളും ഒന്നാണെന്ന് അനായാസം മനസ്സിലാവും.

കൈലാസ പര്‍വതത്തിന്‍റെ ചിത്രം കാണുക: 

കൈലാസ പർവ്വതത്തിന്‍റെ ഏരിയൽ വ്യൂ തിരഞ്ഞപ്പോൾ ഞങ്ങൾക്ക് ഒരു  ഗൂഗിള്‍ മാപ്പ് വീഡിയോ ലഭിച്ചു. പോസ്റ്റിലെ വീഡിയോയില്‍ കാണുന്ന ഫ്യൂജി പര്‍വതത്തിന്‍റെ മുകള്‍ ഭാഗത്തിന് കുഴിവുള്ളതായി കാണാം. എന്നാല്‍ കൈലാസ പര്‍വതത്തിന്‍റെ മുകള്‍ഭാഗം ഉയര്‍ന്നാണ് കാണുന്നത്. മാത്രമല്ല, ഫ്യൂജി പര്‍വതത്തിന് ഏതാണ്ട് വൃത്താകൃതിയാണുള്ളത്, എന്നാല്‍ കൈലാസ പര്‍വതത്തിന്‍റെ ആകൃതി വൃത്തത്തിലല്ല, ചതുരം എന്നും പറയാനാകില്ല. 

പോസ്റ്റില്‍ നല്കിയിരിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്നത് കൈലാസ പര്‍വതമല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ദൃശ്യങ്ങളില്‍ കാണുന്നത് കൈലാസ പര്‍വതമല്ല, ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ മൌണ്ട് ഫിജിയാണ്. കൈലാസ പര്‍വതവുമായി പോസ്റ്റിലെ ദൃശ്യങ്ഗ്ല്‍ക്ക് യാതൊരു ബന്ധവുമില്ല 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഈ ദൃശ്യങ്ങള്‍ കൈലാസത്തിന്‍റെതല്ല, ജപ്പാനിലെ മൌണ്ട് ഫ്യൂജിയുടേതാണ്

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •