ഇറ്റലിയില്‍ മൃതദേഹം കൂട്ടത്തോടെ സംസ്‌കരിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം..

Coronavirus ദേശീയം സാമൂഹികം

വിവരണം

ഇറ്റലിയിൽ ഇപ്പോൾ മനുഷ്യന്റെ വില എന്താണന്ന് മനസിലാക്ക് ‘ഇനിയെങ്കിലും നന്നായി ല്ലങ്കിൽ വലിയ വില. കൊടുക്കണ്ടി വരും നമ്മൾ.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ വലിയ ഒരു ഹാളില്‍ നിരത്തി ഇട്ടിരിക്കുന്നത് പിന്നീട് ജെസിബി പോലെയുള്ള യന്ത്രം ഉപയോഗിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നതാണ് വീഡിയോ. അരുണ്‍ മാത്യു എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതുവരെ 1,200ല്‍ അധികം പേര്‍ ഷെയര്‍ ചെയ്‌തിട്ടുണ്ട്. 88 ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രചരിക്കുന്ന ഈ വീഡിയോ ഇറ്റലിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന്‍റേത് തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

വൈറലായി പ്രചരിക്കുന്നത് വീഡിയോയാത് കൊണ്ട് തന്നെ ആദ്യം പരിശോധിച്ചത് യൂ ട്യൂബിലാണ്. Dead body dumping in Italy എന്ന കീ വേര്‍ഡ‍് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അതെ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. Italy dead bodies dumping into scrape എന്ന തലക്കെട്ട് നല്‍കി ജസ്റ്റ് ടൈംപാസ് എന്ന യൂട്യൂബ് ചാനലില്‍ മാര്‍ച്ച് 25നാണ് വീഡിയോ  അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ കമന്‍റുകള്‍ പരിശോധിച്ചപ്പോള്‍ ഇത് വ്യാജമാണെന്നും 2007ല്‍ പുറത്തിറങ്ങിയ പാണ്ടമിക്ക് എന്ന സിനിമയിലെ രംഗം മാത്രമാണിതെന്നും ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇപ്രകാരം പാണ്ടമിക് 2007 എന്ന ഇംഗ്ലിഷ് സിനിമ യൂട്യൂബില്‍ തന്നെ സെര്‍ച്ച് ചെയ്യുകയും രണ്ട് ഭാഗങ്ങളായി ഇറങ്ങിയ സിനിമ യൂട്യൂബില്‍ കണ്ടെത്താന്‍ കഴിയുകയും ചെയ്തു. ഫിലിം കര്‍ട്ടോണി കുര്‍ദി എന്ന യൂട്യൂബ് ചാനലില്‍ രണ്ട് ഭാഗങ്ങളായുള്ള സിനിമ ഒന്നിച്ചാണ് പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ 02:51:06 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 02:33:00 ദൈര്‍ഘ്യം എത്തുമ്പോഴുള്ള സിനിമയിലെ ഇതെ രംഗമാണ് ഇറ്റലിയിലെ ഇപ്പോഴത്തെ അവസ്ഥ എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു.

കീ വേര്‍ഡ് ഉപയോഗിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ച വീഡിയോ-

കമന്‍റ് ബോക്‌സില്‍ പാണ്ടമിക് എന്ന സിനിമയാണിതെന്ന കമന്‍റ്-

പാണ്ടമിക് സിനിമയിലെ യഥാര്‍ത്ഥ രംഗം-

നിഗമനം

2007ല്‍ പുറത്തിറങ്ങിയ പാണ്ടമിക്ക് എന്ന സിനിമിയല്‍ വെറുമൊരു രംഗം ഉപയോഗിച്ചാണ് ഇറ്റലിയിലെ ദുരവസ്‌ഥ എന്ന പേരില്‍ ജനങ്ങളെ ഭീതിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായി വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഇറ്റലിയില്‍ മൃതദേഹം കൂട്ടത്തോടെ സംസ്‌കരിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •