തീവ്രവാദികളെപ്പറ്റി ഇങ്ങനെയൊരു ഒരു പ്രസ്താവന വ്ലാദിമിർ പുടിൻ നടത്തിയോ…?

അന്തർദേശിയ൦
ചിത്രം കടപ്പാട്: ഗൂഗിള്‍

വിവരണം

Archived Link

“ഈ മാസ് എന്നൊക്കെ പറയുന്നത് ഇതിനെ ആയിരിക്കും അല്ലേ…?

പുടിൻ അച്ചായൻ ഇഷ്ട്ടം ❤️” എന്ന വാചകതോടൊപ്പം 2019 ഏപ്രിൽ  27 ന് Soldiers Of Cross എന്ന ഫെസ്ബൂക്ക് പേജിലൂടെ ഒരു ചിത്രം പ്രചരിപ്പിച്ചിരുന്നു. ഈ പോസ്റ്റിൽ   റഷ്യയുടെ രാഷ്‌ട്രപതി വ്ലാദിമിർ പുടിന്റെ ചിത്രവും അതോടൊപ്പം ഒരു വാചകവും നൽകിയിട്ടുണ്ട്. ഈ വാചകം പുടിൻ  പറഞ്ഞതാണെന്ന് പോസ്റ്റ് അറിയിക്കുന്നു. ചിത്രത്തിൽ എഴുതിയ വാചകം ഇപ്രകാരം:

“തീവ്രവാദികളോട് ക്ഷമിക്കുക  എന്നത് ദൈവത്തിന്‍റെ ജോലിയാണ്; അവരെ ദൈവത്തിനടുത്തേയ്ക്ക്  അയക്കുക എന്നത് എന്‍റെതും-വ്ലാദമിർ പുടിൻ ”

ഈ ‘മാസ്’ ഡയലോഗ് വ്ലാദമിർ  പുടിൻ പ്രയോഗിച്ചിട്ടുണ്ടാവാമെന്ന് വിശ്വസിക്കാം കാരണം അദ്ദേഹം ഇങ്ങനെയുള്ള  ബോള്‍ഡ് പ്രസ്താവനകൾ പലയിടത്തും നടത്തിയിട്ടുണ്ട്. വളരെ അധികം ഷെയറുകൾ വന്നിട്ടുള്ള  ഈ പോസ്റ്റിന് ലഭിച്ച കമന്റുകൾ പരിശോധിച്ചപ്പോൾ മുഹമ്മദ് നുബീദിന്‍റെ കമന്റ് ശ്രദ്ധയിൽപ്പെട്ടു.

പുടിൻ  ഇങ്ങനെ ഒന്ന് പറഞ്ഞിട്ടില്ല  എന്ന് നുബീദ് ഇവിടെ അറിയിക്കുകയുണ്ടായി.പുടിന്റെ പേരിലുള്ള പ്രസ്താവനകളിൽ വളരെ അധികം പ്രചാരം ലഭിച്ച  ഒന്നാണിത്. യാഥാർത്ഥത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നോ ? നമുക്ക് പരിശോധിക്കാം.

വസ്തുത വിശകലനം

ഞങ്ങൾ  ഇതേപ്പറ്റി  കൂടതലറിയാനായി ഈപ്രസ്താവനയുടെ വിശദാംശങ്ങൾ  ഗൂഗിളിൽ അന്വേഷിച്ചു. അന്വേഷണത്തിന്റെ പരിണാമങ്ങളിൽ  ഈ പ്രസ്താവന പുടിൻ നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന  പല വാർത്തകൾ ഞങ്ങൾക്ക് ലഭിച്ചു.

2015 ലാണ് ഈ സംഭവംനടന്നത്. റഷ്യ ടുഡേ എന്ന മാധ്യമത്തിൽ ജോലി ചെയ്യുന്ന  ഒരു ന്യൂസ് എഡിറ്റർ റെമി മലൂഫ് ഫെസ്ബൂക്കിൽ ഈ പ്രസ്താവന കണ്ടിരുന്നു.അത് അവർ  ട്വിറ്ററിൽ പങ്കു വെച്ചു. ഇതുകണ്ട് തെറ്റിദ്ധരിച്ച് Fox Nation പോലെയുള്ള വെബ്‌സൈറ്റുകൾ  ഈവാർത്ത പ്രസിദ്ധീകരിച്ചു. ഈ പ്രസ്താവന ഇങ്ങനെ ഫെസ്ബൂക്ക്, റെഡിറ്റ്, 9-Gags എന്നി സാമൂഹ്യ മാധ്യമങ്ങളിലും തുടർന്ന് അവതരിപ്പിക്കപ്പെട്ടു.

ഈ പ്രസ്താവന പുടിൻ  നടത്തിയിട്ടില്ലെന്നു  മനസിലാക്കിയശേഷം റെമി മാലൂഫ് ട്വിറ്റർ വഴി മാപ്പ് ചോദിക്കുകയുണ്ടായി. റെമി ചെയ്ത ട്വീറ്റ് താഴെ നല്കിട്ടുണ്ട്:

ഒരു തെറ്റിദ്ധാരണ  മൂലമാണ് ഈ പ്രസ്താവന ഇത്ര കാലം പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. പുടിൻ ഇങ്ങനെ  ഒരു പ്രസ്താവന നടത്തിയിട്ടില്ല. ഈ പ്രസ്താവന മാൻ ഓൺ ഫയർ എന്ന ചലച്ചിത്രത്തിന്റേതാകാമെന്ന് നിരവധിപ്പേർ അഭിപ്രായപ്പെടുന്നു . ഇതുപോലെ ഒരു ഡയലോഗ് ടെൻസിൽ  വാഷിംഗ്‌ടൺ സിനിമയിൽ പറയുകയുണ്ടായി.

ടെൻസിൽ സിനിമയിൽ  പറയുന്ന ഡയലോഗ് ഈ പ്രസ്താവനയുമായി ഒരുപാട്  സാമ്യമുള്ളതായി തോന്നും. ഈ ഡയലോഗ് കേട്ടിട്ട് ചിലപ്പോൾ  ഇങ്ങനെയൊരു പ്രസ്താവന പുടിന്റെ പേരിൽ  സങ്കല്പിച്ചെടുത്തതാവാം.

Straits TimesArchived Link
LiberationArchived Link
UsnewsArchived Link
Says.comArchived Link
SnopesArchived Link
Straits TimesArchived Link
Truth Or FictionArchived Link

നിഗമനം

“തീവ്രവാദികളോട് ക്ഷമിക്കുക  എന്നത് ദൈവത്തിന്‍റെ ജോലിയാണ്; അവരെ ദൈവത്തിനടുത്തേയ്ക്ക്  അയക്കുക എന്നത് എന്‍റെതും-വ്ലാദമിർ പുടിൻ ” എന്ന പ്രസ്താവന പുടിൻ  നടത്തിട്ടില്ല. ഇത് ആദ്യം ട്വീറ്റ് ചെയ്ത ആൻകർ റെമി മാലൂഫ് ട്വിറ്ററിൽ ഇത്  വിശദീകരിച്ചിട്ടുണ്ട്.. അതിനാൽ ഈ പോസ്റ്റ് ദയവായി പ്രിയ വായനക്കാർ ഷെയർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക .

Avatar

Title:തീവ്രവാദികളെപ്പറ്റി ഇങ്ങനെയൊരു ഒരു പ്രസ്താവന വ്ലാദിമിർ പുടിൻ നടത്തിയോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

1 thought on “തീവ്രവാദികളെപ്പറ്റി ഇങ്ങനെയൊരു ഒരു പ്രസ്താവന വ്ലാദിമിർ പുടിൻ നടത്തിയോ…?

Comments are closed.