FACT CHECK: മോദി സര്‍ക്കാറിന്‍റെ കാലത്ത് പൂര്‍ത്തിയായ ചെണാനി-നഷ്രി തുരംഗത്തിന്‍റെ നിര്‍മാണം ആരംഭിച്ചത് യുപിഎ സര്‍ക്കാറിന്‍റെ കാലത്താണ്…

രാഷ്ട്രീയം

മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എന്ന തരത്തില്‍ ജമ്മു-കശ്മീരിലെ ചെണാനി-നഷ്രി തുരംഗത്തിന്‍റെ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നു. പക്ഷെ ഈ തുരംഗത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റ്‌ നരേന്ദ്ര മോദി സര്‍ക്കാറിന് കൊടുക്കാന്‍ പറ്റില്ല. ഞങ്ങള്‍ ഈ തുരംഗത്തിന്‍റെ നിര്‍മ്മാനത്തിനെ കുറിച്ച് അന്വേഷണം നടത്തി നോക്കി. അന്വേഷണത്തില്‍ എന്തൊക്കെ കണ്ടെത്താന്‍ സാധിച്ചു നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ ജമ്മു-കശ്മീരിലെ ചെണാനി-നഷ്രി തുരംഗത്തിലൂടെ യാത്ര ചെയ്യുന്നത് നമുക്ക് കാണാം. ഈ അത്ഭുത തുരംഗം ഇന്ത്യയിലാണ് വിദേശത്തിലല്ല എന്നും വീഡിയോയില്‍ യാത്രക്കാര്‍ പറയുന്നതായി നമുക്ക് കേള്‍ക്കാം. വീഡിയോയോടൊപ്പം കൊടുത്തിരിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: 

“#NarendraModi ഇതും നമ്മുടെ നാട്ടിൽ മോദി ഭരിക്കുമ്പോൾ ഇന്ത്യ മാറുന്നു… അത്ഭുതം എന്നല്ലാതെ എന്ത് പറയും കണ്ടോളു..#vote4BJP

അടികുറിപ്പില്‍ ഈ തുരംഗം ഉണ്ടാക്കിയത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റ്‌ നരേന്ദ്ര മോദി സര്‍ക്കാറിന് കൊടുക്കുന്നുണ്ട്. പക്ഷെ ഈ തുരംഗത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിന് എത്ര പങ്കുണ്ട്? ഈ നേട്ടം മുഴുവാനായി നരേന്ദ്ര മോദി സര്‍ക്കാറിന്‍റെതാണ് എന്ന് നമുക്ക് പറയാന്‍ കഴിയുമോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ നമുക്ക് ഈ തുരംഗത്തിനെ കുറിച്ചുള്ള ചില വസ്തുതകള്‍പരിശോധിക്കാം.

വസ്തുത അന്വേഷണം

ചെണാനി-നഷ്രി തുരംഗത്തിന്‍റെ പേര് ശ്യാമ പ്രസാദ് മുഖര്‍ജി തുരംഗം എന്നാണ്. ബിജെപിയുടെ മുന്‍ഗാമി പാര്‍ട്ടിയായ ജന്സംഘിന്‍റെ സ്ഥാപപകനാണ് ശ്യാമ പ്രസാദ് മുഖര്‍ജി. ഈ തുരംഗത്തിന്‍റെ ഉത്ഘാടനം ഏപ്രില്‍ 2, 2017ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വഹിച്ചത്. ഈ തുരംഗത്തിന്‍റെ നീളം 9.28 കിലോമീറ്ററാണ്. ഈ തുരംഗം ചെണാനിയിനെ നഷ്രിയുമായി ബന്ധിപ്പിക്കുന്നതാണ്. ഈ തുരംഗം കാരണം ജമ്മുവും ശ്രിനഗരും തമ്മിലുള്ള ദൂരം 30 കിലോമീറ്റര്‍ അലെങ്കില്‍ രണ്ട് മണിക്കൂറോളം കുറയും.

ലേഖനം വായിക്കാന്‍- Chenani-Nashri tunnel: New tunnel between Srinagar, Jammu to shorten distance by 2 hours | Srinagar News – Times of India (indiatimes.com)

പക്ഷെ ഈ തുരംഗത്തിന്‍റെ നിര്‍മാണം നരേന്ദ്ര മോദി അധികാരത്തില്‍ വരുന്നതിന് മുമ്പേയാണ് തുടങ്ങിയത്. 2011 രണ്ടാമത്തെ യുപിഎ സര്‍ക്കാറിന്‍റെ കാലഘട്ടത്തിലാണ് ഈ തുരംഗത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. ഓസ്ട്രേലിയന്‍ കമ്പനിയായ ലെട്ടന്‍-വെല്‍സ്ട്ടനിനെയാണ് ഈ തുരംഗത്തിന്‍റെ നിര്‍മാണം ഏല്‍പ്പിച്ചത്. സെപ്റ്റംബര്‍ 2011ലാണ് ഈ തുരംഗത്തിന്‍റെ നിര്‍മാണം കമ്പനി ആരംഭിച്ചത്.

ലേഖനം വായിക്കാന്‍- Work on India’s longest road tunnel starts in Udhampur – The Economic Times (indiatimes.com)

ഈ തുരംഗം ഇന്ത്യയിലെ ഏറ്റവും അധികം നീളമുള്ള തുരംഗമാണ്. ഇത് ഉണ്ടാക്കാന്‍ നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ചിവര്‍ക്കിയത് 3720 കോടി രൂപയാണ്.  ഈ തുരംഗത്തിന്‍റെ നിര്‍മാണം തുടങ്ങിയിട്ട് ഏകദേശം നാലു കൊല്ലം കഴിഞ്ഞിട്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ഒക്ടോബര്‍ 2016 വരെ ഈ തുരംഗത്തിന്‍റെ 98 ശതമാനം പണി കഴിഞ്ഞിട്ടുണ്ടായിരുന്നു. പക്ഷെ പിന്നിട് ഇതിന്‍റെ നിര്‍മാണം വല്ലാതെ വൈകിക്കുകയുണ്ടായി.

ലേഖനം വായിക്കാന്‍- The Greater Kashmir | Archived Link

നിര്‍മ്മാണം വൈകുവാന്‍  കാരണം മോശമായ കാലാവസ്ഥയാന്നെന്ന്‍ അന്ന് സര്‍ക്കാര്‍ വിശദികരിച്ചിരുന്നു. പക്ഷെ നോട്ട് നിരോധനം കൊണ്ട് പണിക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ആകാതത്തതിനാലാണ് നിര്‍മാണം നിന്നത് എന്ന് ഇന്‍ഡിപെന്‍ഡന്‍റ ഇന്‍ജീനിയെഴ്സിന്‍റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അങ്ങനെ 2011 സെപ്റ്റംബറില്‍ ആരംഭിച്ച തുരംഗത്തിന്‍റെ നിര്‍മാണത്തിന്‍റെ പണി 2017ല്‍ പൂര്‍ത്തിയായി. ഏപ്രില്‍ 2, 2017ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ തുരംഗം ജനങ്ങള്‍ക്ക്‌ സമര്‍പ്പിച്ചു. പക്ഷെ ഈ തുരംഗം ഉണ്ടാകാന്‍ ആരംഭിച്ചത് യുപിഎ കാലഘട്ടത്തില്‍ ആയിരുന്നു. അതിനാല്‍ ഈ തുരംഗത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റ്‌ മോദി സര്‍ക്കാരിന് കൊടുക്കാന്‍ ആകില്ല.

നിഗമനം

മോദി സര്‍ക്കറിന്‍റെ നേട്ടം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ശ്യാമ പ്രസാദ് മുഖര്‍ജി തുരംഗത്തിന്‍റെ നിര്‍മാണം 2011ല്‍ യുപിഎ കാലഘട്ടത്തിലാണ് ആരംഭിച്ചത്. അതിനാല്‍ ഈ തുരംഗം ഉണ്ടാക്കിയതിന്‍റെ മുഴുവന്‍ ക്രെഡിറ്റ്‌ മോദി സര്‍ക്കാറിന് കൊടുക്കാന്‍ ആകില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മോദി സര്‍ക്കാറിന്‍റെ കാലത്ത് പൂര്‍ത്തിയായ ചെണാനി-നഷ്രി തുരംഗത്തിന്‍റെ നിര്‍മാണം ആരംഭിച്ചത് യുപിഎ സര്‍ക്കാറിന്‍റെ കാലത്താണ്…

Fact Check By: Mukundan K 

Result: Missing Context

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *