പെട്രോളിനും ഡീസലിനുമുണ്ടായ വില വര്‍ധന; പമ്പുകളിലെ എണ്ണവിലയില്‍ മാറ്റമുണ്ടാകില്ല..

രാഷ്ട്രീയം

വിവരണം

പെട്രോള്‍ ലിറ്ററിന് 10 രൂപയും ഡീസല്‍ 13 രൂപയും വര്‍ദ്ധിപ്പിച്ചു എന്ന പേരില്‍ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരക്കുന്നുണ്ട്. We Love CPI[M]വി ലവ് സിപിഐ[എം] എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,400ല്‍ അധികം ഷെയറുകളും 1,400ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ ഇന്ധനവിലയില്‍ ഇത്തരത്തിലൊരു വര്‍ദ്ധനവുണ്ടായിട്ടുണ്ടോ? ഈ വില പെട്രോള്‍ പമ്പുകളില്‍ ഏര്‍പ്പെടുത്തുമോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഇന്ധന വില എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ വിഷയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ലഭ്യമായി. ഇതില്‍ 24 ന്യൂസ് ചാനലിന്‍റെ വെബ്‌സൈറ്റില്‍ വിശദമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ധന വില കൂട്ടിയെന്ന വാര്‍ത്ത ശരി തന്നെയാണെങ്കിലും എക്‌സൈസ് തീരുവയിലാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഇതൊരുതരത്തിലും ഉപഭോക്താക്കളെ ബാധിക്കില്ലെന്നും പമ്പുകളില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുമെന്നും കമ്പനികളില്‍ നിന്നും മാത്രമാണ് ഈ തുക ഈടാക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കിയതായും വാര്‍ത്തയില്‍ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമില്ലാതെ തന്നെയാണ് തുടരുന്നതെന്നും മെയ് ആറിലെ വിവിധ നഗരങ്ങളിലെ ഇന്ധനവില പട്ടിക സഹിതം ടൈംസ് ഓഫ് ഇന്ത്യ മലയാളം വാര്‍ത്ത വെബ്‌സൈറ്റായ സമയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

24 ന്യൂസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

സമയം വാര്‍ത്തയുടെ വിശദാംശങ്ങള്‍-

24 News MalayalamSamayam (TOI)
Archived LinkArchived Link

നിഗമനം

ഇന്ധനവിലിയില്‍ വര്‍ദ്ധനവുണ്ടായി എന്ന ആരോപണം ശരിയാണ്. പക്ഷെ പെട്രോളിന് 10 രൂപ ഡീസലിന് 13 എന്ന നിലയിലും എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചു എന്നതാണ് യഥാര്‍ത്ഥ്യം. പമ്പുകളില്‍ എണ്ണവിലിയില്‍ മാറ്റം വരാത്ത സാഹചര്യത്തില്‍ ഇത് ഉപഭോക്താക്കളെ ബാധിക്കുന്ന വിഷയവുമല്ല. അതുകൊണ്ട് പോസ്റ്റിലെ വിവരങ്ങള്‍ ഭാഗികമായി മാത്രമെ ശരിയെന്ന് അനുമാനിക്കാന്‍ കഴിയുകയുള്ളു.

Avatar

Title:പെട്രോളിനും ഡീസലിനുമുണ്ടായ വില വര്‍ധന, പമ്പുകളിലെ എണ്ണവിലയില്‍ മാറ്റമുണ്ടാകില്ല..

Fact Check By: Dewin Carlos 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •