
ഉത്തര്‍പ്രദേശില്‍ ലോക്ക്ഡൌണ്‍ മൂലം ഒരു സ്ത്രി തന്റെ അഞ്ച് കുഞ്ഞുങ്ങളെ പുഴയിലെറിഞ്ഞു കൊന്നു എന്ന വ്യാജപ്രചരണം വിണ്ടും സാമുഹ്യ മാധ്യമങ്ങളില്‍ സജീവമായി പ്രചരിക്കുന്നുണ്ട്.
തെരെഞ്ഞെടുപ്പിന്റെ പശ്ച്യതലത്തില്‍ പ്രചരിക്കുന്ന ഈ വാര്‍ത്തയെ കുറിച്ച് ഫാക്റ്റ് ക്രെസെണ്ടോ അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത ഒരു കൊല്ലം മുമ്പേ തന്നെ പോലീസ് അന്വേഷണം നടത്തി തെറ്റായി കണ്ടെത്തിയ ഒരു സംഭവത്തിന്റെതാന്നെന്ന് കണ്ടെത്തി.
പ്രചരണം
Screenshot: Facebook post claiming woman kills her 5 children due to lockdown and starvation.
മുകളില്‍ നല്കിയ പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം UP മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പടങ്ങല്ക്കൊപ്പം എഴുതിയ വാചകം ഇപ്രകാരമാണ്: “യോഗിയുടെ ഉത്തര്‍പ്രദേശില്‍ ലോക്ക്ഡൌണ്‍ മൂലം മുലംപട്ടിണിയിലായ സ്ത്രീ തന്റെ 5 കുട്ടികളെ പുഴയില്‍ എറിഞ്ഞു കൊന്നു…യോഗിയെ കേരളം മാത്രകയാക്കണമെന്നു പറഞ്ഞ സംഘികള്‍ കാണുന്നുണ്ടോ”
പോസ്റ്റിന്റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഇതാണ് സങ്കികൾ പറയുന്ന U P മോഡൽ ഇതുപോലെ ആണോ കേരളം നിങ്ങൾക്ക് ആക്കേണ്ടത് 😠😠😠😠”
എന്നാല്‍ ഈ പ്രചരണത്തിന്റെ സത്യാവസ്ഥ എന്താണ്ന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സംഭവം കഴിഞ്ഞ കൊല്ലമുണ്ടായ ഒരു സംഭവത്തിനെ തെറ്റായി റിപ്പോര്‍ട്ട് ചെയ്ത കാരണമുണ്ടായ ഒരു തെറ്റിദ്ധാരണയാന്നെന്ന് കണ്ടെത്തി. കഴിഞ്ഞ കൊല്ലം ഏപ്രില്‍ 12ന് ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയില്‍ നടന്നതാണ്. ഈ വാര്‍ത്ത ആദ്യം വായര്‍ ഏജന്‍സിയായ ഐ.എ.എന്‍.എസാണ് നല്‍കിയത്. ഔട്ട്ലൂക്ക് വെബ്സൈറ്റ് ഈ വാര്‍ത്ത IANSന് കടപ്പാട് അറിയിച്ച് അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചിരുന്നു. ഇത് തെറ്റാണ് അറിഞ്ഞതിനെ ശേഷം ഈ വാര്‍ത്ത അവര്‍ വെബ്സൈറ്റില്‍ നിന്ന് നീകം ചെയുകെയുണ്ടായി. ഈ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ആര്ചൈവ്ഡ ലിങ്കും താഴെ നല്കിട്ടുണ്ട്.
Screenshot: Outlook dated: 12th April 2020, title: In A Shocking Incident, Mother In UP Throws 5 Children Into River.
IANSന് അവരുടെ സ്രോതസില്‍ നിന്നാണ് ഈ വാര്‍ത്ത ലഭിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ എഴുത്തുന്നുണ്ട്. IANS ന്റെ റിപ്പോര്‍ട്ട് പ്രകാരം തന്നെത്താന്‍ വെബ്സൈറ്റില്‍ പബ്ലിഷായ റിപ്പോര്‍ട്ട് ആണ് ഇത് എന്ന് പിന്നിട് ഔട്ട്ലുക്ക് വിഷദികരിച്ച് ഭദോഹി ജില്ലയുടെ എസ്.പി. റാം ബദന് സിംഗിന്റെ അഭിമുഖവും പ്രസിദ്ധികരിച്ചു. ഈ വ്യാജ വാര്‍ത്ത പുറത്ത് വിട്ട രണ്ട് പത്രപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസും ചാര്‍ജ് ചെയ്തിട്ടുണ്ട് എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
Screenshot: Outlook dated: 15th April 2020, title: Police Deny UP Woman Threw 5 Children In River Due To Lack Of Food, Lockdown
ലേഖനം വായിക്കാന്‍- Outlook | Archived Link
സംഭവത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണം എസ്.പി. റാം ബദന് സിംഗ് പറയുന്നത് ഇങ്ങനെയാണ്: “ആദ്യത്തെ ദിവസം തൊട്ടു ഈ സംഭവത്തിന്റെ പിന്നിലുള്ള കാരണം വ്യക്തമായിരുന്നു. കുടുംബ പ്രശ്നങ്ങളും ഭര്ത്താവുമായിയുള്ള പ്രശ്നങ്ങള്‍ മൂലമാണ് മോശമായ മാനസിക അവസ്ഥയിലുള്ള ഈ സ്ത്രീ ഇങ്ങനെയൊരു സംഭവം നടത്തിയത്.” സ്ത്രീയുടെ വീട്ടില്‍ ഭക്ഷണത്തിന് പ്രശ്നമുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍, “അവരുടെ വീട്ടില്‍ ഭക്ഷണത്തിന്റെ കുരവോന്നുമുണ്ടായിരുന്നില്ല കുടാതെ അവര്‍ പട്ടിണിയുമായിരുന്നില്ല” എന്നും കൂടി അദ്ദേഹം വ്യക്തമാക്കി.
Screenshot: Outlook dated: 15th April 2020, title: Police Deny UP Woman Threw 5 Children In River Due To Lack Of Food, Lockdown
ലേഖനം വായിക്കാന്‍- Outlook | Archived Link
ഭദോഹി പോലീസ് അവരുടെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ടില്‍ നിന്ന് തന്റെ അഞ്ച് കുഞ്ഞുങ്ങളെ കൊന്നു സ്വന്തം ഗംഗ പുഴയില്‍ മുങ്ങി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ആ സ്ത്രീ മന്ജൂ ദേവിയുടെ ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. ഈ വീഡിയോയില്‍ അവര്‍ ഈ കുറ്റകൃത്യം ചെയ്തത് മാനസിക സമ്മര്‍ദത്തിനെ തുടര്‍ന്നാണ് എന്ന് വ്യക്തമാക്കുന്നു. ഭര്‍ത്താവ് കുറെ നാളുകളായി ഈ സ്ത്രീയെ മദ്യപ്പിച്ച് മര്ദിക്കരുണ്ടായിരുന്നു എന്നും സ്ത്രീ പറയുന്നു. വീട്ടില്‍ ഭക്ഷണത്തിന് ഒരു കൊഴപ്പമുണ്ടായിരുന്നില്ല എന്നും മന്ജൂ ദേവി വീഡിയോയില്‍ വ്യക്തമാക്കുന്നു.
@bhadohipolice मंजू देवी ने अपने 05 बच्चों को भूखमरी के कारण गंगा नदी में नहीं डुबाया है।अन्य कारण द्वारा घटना को अंजाम दिया गया है। मंजू देवी के बयान से स्पष्ट है कि भूखमरी के कारण बच्चों को नदी में नहीं डुबाया गया है।@Uppolice @adgzonevaranasi @digmirzapur pic.twitter.com/1vcMow8Kqh
— BHADOHI POLICE (@bhadohipolice) April 12, 2020
ഇതേ വാര്‍ത്ത ശരിയായ വിവരങ്ങളായി പി.ടി.ഐ (PTI) പ്രസിദ്ധികരിച്ചിരുന്നു. പി.ടി.ഐയുടെ വാര്‍ത്ത പ്രകാരം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.
Screenshot: TOI, dated: 12th April 2020, titled: UP: Woman throws five children into Ganga after quarrel with husband.
ലേഖനം വായിക്കാന്‍-TOI | Archived Link
ടൈംസ് ഓഫ് ഇന്ത്യ ഈ വാര്‍ത്തയെ കുറിച്ച് അന്വേഷണ൦ നടത്തി ഈ വാര്‍ത്ത വ്യജമാന്നെന്ന് വിലയിരുത്തി കഴിഞ്ഞ കൊല്ലം തന്നെ ഫാക്റ്റ് ചെക്ക് പ്രസിദ്ധികരിച്ചിരുന്നു.
നിഗമനം
കഴിഞ്ഞ കൊല്ലം പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയാണ് വിണ്ടും തെരെഞ്ഞെടുപ്പിന്റെ പശ്ച്യതലത്തില്‍ പ്രചരിപ്പിക്കുന്നത്. കുട്ടികളെ കൊന്നത് കുടുംബ പ്രശ്നങ്ങള്‍ മൂലമാണ് എന്ന് കുട്ടികളെ ഗംഗയില്‍ എറിഞ്ഞു കൊന്ന സ്ത്രീ തന്നെ സമതിച്ചിരുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:UPയില്‍ ലോക്ക്ഡൌണ്‍ മൂലം പട്ടിണിയായ സ്ത്രി തന്റെ കുഞ്ഞുങ്ങളെ പുഴയിലെറിഞ്ഞു കൊന്നു എന്ന വ്യാജപ്രചരണം വിണ്ടും സജീവമാകുന്നു…
Fact Check By: Mukundan KResult: False
