FACT CHECK: ‘ഇസ്രായേൽ തീവ്രവാദികളുടെ അക്രമത്തിൽ ശഹീദായ യുവാവ്’ എന്ന പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

ആന്തര്‍ദേശീയം കലാപം

പ്രചരണം 

ഇസ്രയേൽ പാലസ്തീൻ കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പുതുതായി പ്രചരിച്ചു തുടങ്ങിയ ഒരു ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. പലസ്തിനില്‍ കലാപത്തിനു ഇരയായി നിറചിരിയോടെ മരിച്ചു കിടക്കുന്ന ഒരു യുവാവ് എന്ന മട്ടിലുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: “#ഇസ്രായേൽ തീവ്രവാദികളുടെ അക്രമത്തിൽ ശഹീദായ യുവാവ്..😰 അല്ലാഹു സ്വർഗ്ഗം കണ്ടു മരിക്കുന്നവരിൽ നമ്മളെയും  ഉൾപ്പെടുത്തട്ടെ ആമീൻ🤲🤲”

archived linkFB post

അതായത് ഇസ്രായേൽ ഇസ്രായേൽ തീവ്രവാദികളുടെ ആക്രമണത്തിൽ മരണപ്പെട്ട പാലസ്തീൻ യുവാവാണ് ചിത്രത്തിൽ ചിരിച്ചുകൊണ്ട് മരിച്ചു കിടക്കുന്നത് എന്നാണ് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്. ഇസ്രയേൽ പാലസ്തീൻ കലാപം ശമനമില്ലാതെ തുടരുകയാണ്. ഇരുരാജ്യങ്ങളിലും പിഞ്ചുകുട്ടികളടക്കം നിരപരാധികളായ ഒരുപാട് പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ ചിത്രത്തിന് നിലവിലെ ഇസ്രയേൽ പാലസ്തീൻ കലാപവുമായി ബന്ധമില്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായത്.

വസ്തുത ഇതാണ് 

ഇതേ അവകാശവാദവുമായി ചിത്രം പലരും ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്.

ഞങ്ങൾ ചിത്രത്തിൻറെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ ചിത്രം 2020 മാർച്ച് 12ന് പ്രസിദ്ധീകരിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും ലഭിച്ചു.  

ലാഫ് ആൻഡ് ചേഞ്ച് യുവര്‍ മൈൻഡ് എന്ന് അര്‍ത്ഥം വരുന്ന  അറബി ഭാഷയിലെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത് പരിഭാഷപ്പെടുത്തിയപ്പോള്‍ “നിങ്ങളുടെ മരണശേഷം ഫോണിന്‍റെ കോഡ് ആർക്കുമറിയില്ല” എന്നാണ് അറിയാന്‍ കഴിഞ്ഞത്.  

archived link

ഈ ചിത്രം നിരവധി ട്വിറ്റര്‍ അക്കൗണ്ടുകളിൽ ഇപ്പോഴത്തെ ഇസ്രയേല്‍ പാലസ്തിന്‍ സംഘർഷവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ചിത്രം പഴയതാണ് എന്ന് ഉറപ്പാണ്.  ഈ ചിത്രം എവിടെ നിന്നുള്ളതാണ്, എപ്പോൾ എടുത്തതാണ്, ചിത്രത്തിൽ കാണുന്ന വ്യക്തി യഥാർത്ഥത്തിൽ മരണപ്പെട്ടതാണോ അല്ലയോ എന്നുള്ള യാതൊരു വിവരങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചില്ല.  

ചിത്രത്തെക്കുറിച്ച് കൂടുതൽ എന്തെങ്കിലും വിവരങ്ങൾ ലഭ്യമായാൽ ഞങ്ങൾ ലേഖനത്തിൽ അപ്ഡേറ്റ് ചെയ്യുന്നതാണ് ഏതായാലും ഈ ചിത്രം 2020 മാർച്ചിൽ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടതാണ്. അതിനാൽ തന്നെ നിലവിൽ നടക്കുന്ന സംഘർഷത്തിൽ പാലസ്ഥിനില്‍  കൊല്ലപ്പെട്ടയാൾ അല്ല ഇത് എന്ന് ഉറപ്പിക്കാം.  

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്.  ഈ ചിത്രം 2020 മാർച്ച് മുതൽ ഇൻറർനെറ്റില്‍ ലഭ്യമാണ്. പഴയ ചിത്രം ഉപയോഗിച്ച് നിലവിലെ ഇസ്രയേൽ പാലസ്തീൻ കലാപത്തിൽ മരിച്ച ആളുടെ ചിത്രമാണിത് എന്ന് തെറ്റായ പ്രചരണം നടത്തുകയാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:‘ഇസ്രായേൽ തീവ്രവാദികളുടെ അക്രമത്തിൽ ശഹീദായ യുവാവ്’ എന്ന പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: Missing Context

  •  
  •  
  •  
  •  
  •  
  •  
  •  
  •