
വിവരണം
വര്‍ഷയുടെ പരാതിക്ക് പുറമെ സമൂഹമാധ്യമങ്ങള്‍ വഴി നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളിലും പണം ഇടപാടിലും ഫിറോസ് അടക്കമുളളവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇടപ്പളളി സ്വദേശികളായ അരുണ്‍ വിജയന്‍, ടി.എ ഫൈസല്‍ എന്നിവരും പരാതി നല്‍കി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയത്. കൂടാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. വര്‍ഷയുടെ അക്കൗണ്ടിലേക്ക് ദിവസങ്ങള്‍ക്കുളളില്‍ ഒരു കോടിയിലേറെ രൂപയാണ് എത്തിയത്. വിദേശത്തുളള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി 60 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. ഇത്ര വലിയ തുക എത്തിയതില്‍ ഹവാല ഇടപാടുകള്‍ പരിശോധിക്കണമെന്നാണ് ഷാജഹാന്റെ പരാതിയിലെ ആവശ്യം. കൊച്ചി സിറ്റി ഡിസിപിക്കാണ് ഷാജഹാന്‍ പരാതി നല്‍കിയത്. എന്ന പേരില്‍ പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 3,600ല്‍ അധികം റിയാക്ഷനുകളും 1,500ല്‍ അധികം ഷെയറുകളും ലഭിചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കെതിരെയാണോ പോലീസില്‍ പരാതി നല്‍കിയത്. എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പോരാളി ഷാജി എന്ന പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിനെതിരെ ഒരു വിശദീകരണ കുറിപ്പ് പങ്കുവെച്ചരിക്കുന്നതായി ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചു. പ്രചരണം വസ്‌തുത വിരുദ്ധമാണെന്നാണ് ഷാജഹാന്‍റെ വിശദീകരണം. വര്‍ഷ എന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് എറണാകുളം ജില്ലാ പോലീസ് സന്നദ്ധ പ്രവര്‍ത്തകരായ ഫിറോസ് കുന്നുംപറമ്പിലിനും മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ ചികിത്സയ്ക്കായി സമാഹരിച്ച പണത്തില്‍ നിന്നും വിഹിതം ചോദിച്ച് ഭീഷണിപ്പെടുത്തുന്നു എന്ന പേരിലാണ് പരാതി. എന്നാല്‍ ചികിത്സയ്ക്ക് ആവശ്യമായ പണം ലഭിച്ച ശേഷം ഇനി ആരും തന്നെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കേണ്ടതില്ലെന്ന വീഡിയോ വര്‍ഷ പങ്കുവെച്ച ശേഷവും 60 ലക്ഷം രൂപ ഒരു ട്രസ്റ്റ് മുഖാന്തരം പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് വന്നു. സഹായം അഭ്യര്‍ഥിച്ചു ള്ള പെണ്‍കുട്ടിയുടെ വീഡിയോ മന്ത്രി കെ.കെ.ഷൈലജയും മുന്‍ കണ്ണൂര്‍ എംപി പി.കെ.ശ്രീമതിയുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ശേഷമാണ് ആവശ്യത്തിന് തുക ലഭിച്ച് കഴിഞ്ഞും 60 ലക്ഷം രൂപ അക്കൗണ്ടിലെത്തിയത്. അതുകൊണ്ട് സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ മാത്രമല്ല മന്ത്രിയും മുന്‍ എംപിയും പോലെ ഉന്നത സ്വാധീനമുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് താന്‍ എറണാകുളം ഡിസിപിക്ക് പരാതി നല്‍കിയതെന്നും ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് പോരാളി ഷാജി വ്യാജ പ്രചരണം നടത്തുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് –
നിഗമനം
ആവശ്യത്തിന് പണം ലഭിച്ച ശേഷവും ചികിത്സാ സഹായധനത്തിലേക്ക് ഒരു ട്രസ്റ്റില്‍ നിന്നും മാത്രം 60 ലക്ഷം രൂപ ലഭിച്ചത് മന്ത്രി കെ.കെ.ഷൈലജയുടെയും മുന്‍ എം.പി.പി.കെ.ശ്രീമതയുടെയും ഇടപെടലിനാലാണോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയതെന്ന് വ്യക്തമായി കഴിഞ്ഞു. ഫിറോസ് കുന്നുംപുറമ്പിലിനും മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ക്കെതിരെയല്ല ഈ പരാതിയെന്നും ഇതോടെ മനസിലാക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ഫിറോസ് കുന്നുംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയോ?
Fact Check By: Dewin CarlosResult: False
